Uncategorized

താരപുത്രന്റെ താരോദയം,എനിക്ക് പിന്‍ഗാമിയായി അവന്‍ വരുന്നു, സ്ഥിരീകരണവുമായി മോഹന്‍ലാല്‍

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലും വെള്ളിത്തിരയിലേക്ക്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവിന്റെ അരങ്ങേറ്റം. സിനിമ അരങ്ങേറ്റത്തിന്‍റെ സ്ഥിരീകരണവുമായി മോഹന്‍ലാലും രംഗത്തെത്തി. ജീത്തു ജോസഫ് ഒരുക്കുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിലാണ് പ്രണവ് കേന്ദ്രകഥാപാത്രമായി സാന്നിധ്യമറിയിക്കുന്നത്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താര പുത്രന്റെ താരോദയം കാണാനുള്ള ആകാംഷയിലാണ് ഓരോ സിനിമാ പ്രേമികളും.

shortlink

Post Your Comments


Back to top button