എ എല്‍ വിജയ് സംവിധാനം ചെയ്ത പ്രഭുദേവ ചിത്രം ‘ദേവി’ റിലീസിന് തയ്യാറെടുക്കുകയാണ്. ഹിന്ദിയിലും തമിഴിലും ചിത്രം പുറത്തിറങ്ങും. ഹിന്ദിയില്‍ ‘അഭിനേത്രി’ എന്ന പേരിലാണ് ചിത്രമെത്തുക . ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ‘ദേവി’ എന്ന സിനിമ ചിത്രീകരണഘട്ട സമയത്ത് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിന് മറ്റൊരു പ്രധാന കാരണവുമുണ്ട്. നയന്‍താരയുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്നു പല കോളിവുഡ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രഭുദേവയും,നയന്‍താരയും തമ്മിലുള്ള പ്രണയം നേരത്തെ വഴിപിരിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നയന്‍താരയെ നെഗറ്റീവായി ചിത്രീകരിക്കാനാണ് പ്രഭുദേവ ‘ദേവി’യിലൂടെ ശ്രമിക്കുന്നതെന്നും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ചിത്രത്തിലെ ഹീറോ പ്രഭുദേവ തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണിപ്പോള്‍
നയന്‍താര എന്ന നടിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. നയന്താരയെന്നല്ല മറ്റൊരു നടിയുടെയും ജീവിതകഥ പറയുന്ന ചിത്രമല്ല ഇതെന്നും പ്രഭുദേവ പറഞ്ഞു. ഇതൊക്കെ അനാവശ്യമായ ചര്‍ച്ചയാണെന്നും പ്രഭുദേവ കൂട്ടിച്ചേര്‍ത്തു.
Post Your Comments