മമ്മൂട്ടി നായകനാകുന്ന ജോണി ആന്റണി ചിത്രം തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു. ഷിബു തെക്കും പുറം നല്കിയ പരാതിയിലാണ് കോടതിയുടെ തീരുമാനം. ചിത്രത്തിന്റെ പകര്‍പ്പവകാശ വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു ഷിബു കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലാ കോടതിയാണ് ചിത്രത്തിന്റെ റിലീസിംഗ് തടഞ്ഞിരിക്കുന്നത്. എന്നാല്‍ നേരെത്തെ തീരുമാനിച്ച തീയതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഒക്ടോബര്‍ 7നു മുന്‍പായി ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ചിത്രം പറഞ്ഞപ്രകാരം തന്നെ തീയേറ്ററില്‍ എത്തുമെന്നും ചിത്രത്തിന്റെ സംവിധായകനായ ജോണി ആന്റണി പറഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ ‘പുലി മുരുക’നും അന്നേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്.
Post Your Comments