Bollywood

കൃഷിപണിയെടുക്കാനും ഈ ബോളിവുഡ് താരം റെഡിയാണ്

സിനിമയിലെ തിരക്കുകള്‍ മാറ്റിവെച്ചു പാടത്തേക്കു ഇറങ്ങി അധ്വാനിക്കാന്‍ തയ്യാറെടുക്കുകയാണ് സൂപ്പര്‍ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖി. സിനിമയുടെ ഇടവേളകളില്‍ അവസരം കിട്ടുമ്പോള്‍ കൃഷിയില്‍ വളരെയധികം ശ്രദ്ധ നല്‍കാറുണ്ടെന്നാണ് ഈ ബോളിവുഡ് താരം പറയുന്നത്. കഴിഞ്ഞ ദിവസം പാടത്ത് പണിയെടുക്കുന്ന ദൃശ്യം നവാസുദ്ധീന്‍ സിദ്ധിഖി പങ്കുവച്ചിരുന്നു. തങ്ങളുടെ കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗമായിരുന്നു കൃഷിയെന്നും സിനിമയില്‍ വന്നത് കൊണ്ട് കൃഷി ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് താരം പറയുന്നത്. കൃഷിപ്പണി ചെയ്യുന്ന നവാസുദ്ധീന്‍ സിദ്ധിഖിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

shortlink

Post Your Comments


Back to top button