Bollywood

ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായി; പാക് നടന് ഇന്ത്യ വിടേണ്ടിവന്നു

എം.എന്‍.എസിന്‍റെ ശക്തമായ താക്കീതിനെ തുടര്‍ന്ന് പാക്‌ നടന്‍ ഫവദ് ഖാന് ഇന്ത്യ വിടേണ്ടിവന്നു. ഉറി ഭീകരാക്രമണത്തിന്‍റെ സാഹചര്യത്തില്‍ പാക് കലകാരന്‍മാര്‍ ഇന്ത്യ വിടണമെന്ന് എം.എന്‍,എസ് നേരെത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 25-ആം തീയതിക്ക് മുന്‍പായി ഇന്ത്യ കടക്കണം എന്നായിരുന്നു ഇവരുടെ താക്കീത്. പ്രതിഷേധം ശക്തമായതോടെ ഫവദ് ഖാന് ഇന്ത്യ വിടേണ്ടിവന്നു. ‘ഏ ദില്‍ഹേ മുഷ്കില്‍’ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഫവദ് ഒടുവിലായി അഭിനയിച്ചത്. ഇതിന്‍റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി പങ്കെടുമ്പോഴാണ് ഫവദ് ഇന്ത്യ വിടണമെന്ന പ്രതിഷേധം ശക്തമായി തുടങ്ങിയത്. കരണ്‍ ജോഹറിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ഫവദ് ഇന്ത്യവിട്ട കാര്യം അറിയിച്ചത്.

shortlink

Post Your Comments


Back to top button