ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി നടി റായ് ലക്ഷ്മി. തങ്ങളുടെ പ്രണയം കഴിഞ്ഞ അധ്യായമാണെന്ന് ലക്ഷ്മി പറയുന്നു. തന്നെ മാത്രമല്ല മറ്റു പലരേയും ധോണി പ്രണയിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
തങ്ങളുടേയത് വെറും പ്രണയം മാത്രമായിരുന്നു. ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം തീയറ്ററുകളിലെത്താന്‍ ഇരിക്കെയാണ് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ്അധികം ആര്‍ക്കും അറിയാത്ത ധോണയുടെ ജീവിതമാണ് പ്രതിപാദിക്കുന്നത്. ചിത്രത്തിന്റെ വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ലക്ഷ്മി റായിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള കഥയും ഇപ്പോള്‍ പ്രചരിക്കുന്നത്.
ചിത്രത്തില്‍ റായ് ലക്ഷ്മിയെ പരാമര്ശിക്കുന്നുണ്ടോ എന്ന് ഒരു വേദിയില്‍ വെച്ച് ഉയര്‍ന്ന ചോദ്യത്തിനാണ് ഞെട്ടിക്കുന്ന മറുപടി ലക്ഷ്മി നല്‍കിയത്. ധോണിയും താനും പ്രണയത്തിലായിരുന്നുവെന്നത് സത്യം. പക്ഷെ അത് എട്ട് വര്‍ഷം മുന്നത്തെ കാര്യങ്ങളാണ്. അതിപ്പോള്‍ ചികഞ്ഞെടുക്കേണ്ട കാര്യമില്ല. തന്നെ ഉപദ്രവിക്കരുതെന്നും താരം പറയുന്നു. ധോണി തന്നെ മാത്രമല്ല ഡേറ്റ് ചെയ്തിരുന്നതെന്നും മറ്റ് പലരുമായി അദ്ദേഹം ഡേറ്റിംഗിലായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.
Post Your Comments