Bollywood

ഹൃത്വിക്-കങ്കണ പ്രണയബന്ധം;വെളിപ്പെടുത്തലുകളുമായി ഹൃത്വിക്കിന്റ്റ് പിതാവ്

ബോളിവുഡ് സിനിമാ കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു കങ്കണ -ഹൃത്വിക് പ്രണയബന്ധം. ഇതുമായി ബന്ധപ്പെട്ടു ഇവരുടെ പോരായിരുന്നു കഴിഞ്ഞ നാളുകളിത്രയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ഹൃത്വിക് പരസ്യപ്പെടുത്തിയെന്നും തന്നെ ഹൃത്വിക് ചതിക്കുകയായിരുന്നുവെന്നും കങ്കണ നേരെത്തെ പറഞ്ഞിരുന്നു. കങ്കണക്കെതിരെ രൂക്ഷപരമാര്‍ശവുമായി ഹൃത്വിക്കും രംഗത്ത് എത്തിയിരുന്നു. ഹൃത്വിക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയ കങ്കണക്കതിരെ ഹൃത്വിക് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഹൃത്വിക്കിന്റെ അച്ഛനും സംവിധായകനുമായ രാകേഷ് റോഷനാണ് ഇവര്‍ക്കിടയിലെ പ്രശ്നത്തിന്‍റെ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

എന്റെ മകനും കങ്കണയും തമ്മിലുള്ള പ്രശ്നത്തിന്‍റെ സത്യാവസ്ഥ പുറത്തു വന്നാല്‍ സര്‍വ്വരും ഞെട്ടുമെന്നാണ് ഹൃത്വിക്കിന്റെ പിതാവ് പറയുന്നത്. ഹൃത്വിക് വളരെ വ്യത്യസ്ഥനായ ഒരാളാണ്. കങ്കണ ഹൃത്വിക്കിനെതിരെ നുണപ്രചരണം നടത്തുകയാണ്. ഹൃത്വിക് ഈ വിഷയവുമായി ബന്ധപ്പെട്ട് വളരെ ശാന്തമായ സമീപനമാണ് പാലിക്കുന്നതെന്നും രാകേഷ് റോഷന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button