Bollywood

ഹിന്ദി ടെലിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഹിന്ദി ചിത്രമല്ല, മറ്റൊരു അന്യഭാഷ ചിത്രം

ബോളിവുഡ് സിനിമാ പ്രേമികള്‍ ഇപ്പോള്‍ ബോളിവുഡ് ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നവരല്ല. തെന്നിന്ത്യന്‍ സിനിമകളടക്കം കഥാ പ്രാധാന്യമുള്ള മറ്റു അന്യഭാഷ ചിത്രങ്ങളും അവര്‍ക്ക് ഇപ്പോള്‍ പ്രിയങ്കരമാണ്. ഹിന്ദി ടെലിവിഷനിലെ കാഴ്ചക്കാര്‍ അത് തെളിയിക്കുന്നുമുണ്ട്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്ക് പ്രകാരം ഹിന്ദി ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രം ഒരു തെലുങ്ക്‌ ചിത്രമാണ്‌. ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ ചിത്രത്തിനാണ് ഹിന്ദി ടെലിവിഷനില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങളിലൊക്കെ തെലുങ്ക്‌ ചിത്രമാണ്‌ ഇടംപിടിച്ചിരിക്കുന്നത്. ഷോലെയും, ദില്‍വാലെയുമൊക്കെ പിന്തള്ളിയാണ് ബോളിവുഡില്‍ തെലുങ്ക്‌ ചിത്രം ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവരുന്നത്.

shortlink

Post Your Comments


Back to top button