പാക് സിനിമാപ്രവര്‍ത്തകര്‍ ഇന്ത്യ വിട്ട് പോകണമെന്ന താക്കീതുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതെന്ന് എം.എന്‍.എസ് അഭിപ്രായപ്പെടുന്നു. ഇതിനോടകം നിരവധി ഇന്ത്യന്‍ ജവാന്മാരെയാണ് പാക് ഭീകരര്‍ വധിച്ചത്. പാകിസ്താനുമായി യാതൊരു ബന്ധവും പുലര്‍ത്തേണ്ട എന്ന നിലപാടിലാണ് എം.എന്‍.എസ്. പാക് കലാകാരന്മാര് എത്രയും പെട്ടന്ന് രാജ്യം വിട്ടു പുറത്തുപോകണമെന്ന് എം.എന്‍.എസിന്റെ വൈസ് പ്രസിഡന്റ് വഗീഷ് സാരസ്വത് അഭിപ്രായപ്പെടുന്നു. ഇന്ത്യയെ പാകിസ്ഥാന് ആക്രമിക്കുന്നിടത്തോളം കാലം ഒരു പാകിസ്ഥാനികളോടും യാതൊരുവിധമായ മൃദു സമീപനവും ഉണ്ടായിരിക്കുന്നതല്ല. ഇവര്‍ക്ക് 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. പാക് കലകാന്മാര് പുറത്തു പോയില്ലങ്കില്‍ അവരെ ബലംപ്രയോഗിച്ച് പുറത്താക്കേണ്ടി വരുമെന്നും വഗീഷ് സാരസ്വത് കൂട്ടിച്ചേര്‍ത്തു.
ഫവദ് ഖാന്, മാഹിറാ ഖാന്, അലി സഫര്‍, ഇമ്രാന് അബ്ബാസ് തുടങ്ങിയ പാകിസ്ഥാന് താരങ്ങള്‍ ബോളിവുഡിലെ പല സിനിമകളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments