General

പുലിമുരുകനിലെ സഹതാരങ്ങളുടെ അഭിനയത്തിലെ പാളിച്ചകള്‍ മൂലം എട്ട് റീട്ടേക്കുകളെടുത്തു. മോഹന്‍ലാലിനോട് ക്ഷമ ചോദിച്ച് വൈശാഖ് വൈശാഖിന് മോഹന്‍ലാലിന്റെ മറുപടി

ആദ്യമായ് മോഹന്‍ലാലിനൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് വൈശാഖ്. ‘പുലിമുരുകന്‍’ പ്രേക്ഷകര്‍ക്ക്‌ ആവേശമാകാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ചിത്രത്തിന്‍റെ ചിത്രീകരണവേളയിലെ ഒരനുഭവം പങ്കിടുകയാണ് സംവിധായകനായ വൈശാഖ്. ചിത്രത്തിന്‍റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ എട്ട് റീടേക്കുകള്‍ വരെ പോയി . ചില സഹതാരങ്ങളുടെ അഭിനയത്തിലെ പിഴവ് മൂലമാണ് അങ്ങനെ സംഭവിച്ചതെന്നും വൈശാഖ് പറയുന്നു. എട്ട് റീ ടേക്കുകള്‍ എടുത്തത്‌ കൊണ്ട് മോഹന്‍ലാലിനോട് ക്ഷമ ചോദിച്ചെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ലാല്‍ വൈശാഖിനോട് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. അതില്‍ ഒരു പ്രശ്നവുമില്ല. ഒരു രംഗത്തിന്‍റെ പെര്‍ഫെക്ഷന് വേണ്ടി എല്ലാ സാഹസങ്ങളും സഹിക്കാന്‍ ഒരു നടന്‍ സന്നദ്ധനായിരിക്കണം.

shortlink

Post Your Comments


Back to top button