Bollywood

സണ്ണി ലിയോണിന്റെ നിര്‍ദ്ദേശം;എന്‍റെ ഡോക്യുമെന്‍ററി ഇന്ത്യയില്‍ റിലീസ് ചെയ്യണ്ട

ബോളിവുഡ് നടിയും നീലച്ചിത്ര നായികയുമായ സണ്ണി ലിയോണിന്റെ ഡോക്യുമെന്‍ററി ‘മോസ്റ്റ്ലി’ സണ്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കെ പുതിയ വാദവുമായി സണ്ണി രംഗത്തെത്തിയിരിക്കുകയാണ്. എന്‍റെ ഡോക്യുമെന്‍ററി ഇന്ത്യയില്‍ റിലീസ് ചെയ്യണ്ട എന്നാണ് സണ്ണി പറയുന്നത്. ഇന്ത്യയില്‍ ഇത് റിലീസ് ചെയ്‌താല്‍ വേണ്ടത്ര പ്രചാരം കിട്ടില്ല എന്നാണ് താരത്തിന്റെ കണ്ടെത്തല്‍. ദിലീപ് മേത്ത സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്‍ററി പോണ്‍ താരമായ സണ്ണിയുടെ കഥ വ്യക്തമായി വിവരിക്കുന്നുണ്ട്. സണ്ണി ലിയോണിന്റെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ചും ‘മോസ്റ്റ്ലി സണ്‍’ പങ്കുവയ്ക്കുന്നുണ്ട്. സണ്ണിയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂടെയും ഡോക്യുമെന്‍ററി കടന്നു പോകുന്നുണ്ട്. ഡിസംബറിലാണ് ‘മോസ്റ്റ്ലി സണ്‍’ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ സണ്ണിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button