‘ഒപ്പം’ തീയേറ്ററില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കെ പല പ്രമുഖരും ലാലിന്റെ അനായാസമായ അഭിനയത്തെ പ്രശംസിച്ചിരുന്നു. കാലമെത്ര കടന്നിട്ടും മോഹന്‍ലാലിലെ അഭിനയത്തിലെ സ്വഭാവികത ഇന്നും നഷ്ടപ്പെട്ടിട്ടില്ല. കവിയും , നടനുമൊക്കെയായ ബാലചന്ദ്രന് ചുള്ളിക്കാട് ഒപ്പം കണ്ടിറങ്ങിയ ശേഷം ആദ്യം പങ്കുവെച്ചതും മോഹന്‍ലാലിലെ അഭിനയ മികവിനെ കുറിച്ചായിരുന്നു.
“പതിറ്റാണ്ട് കാലമായി ലാലിനെ തിരശ്ശിലയില്‍ കാണുന്നു. ഇപ്പോഴും ആ അഭിനയം കണ്ടു മതിവരുന്നില്ല. അയാള്‍ കടല്‍ പോലെയാണ് ആനയെപ്പോലെയാണ്. എത്ര നേരം വേണെമെങ്കിലും കണ്ടു നില്ക്കാം ഒരിക്കലും മടുക്കില്ല”.
Post Your Comments