General

അയ്യന് മുന്നില്‍ ഗന്ധര്‍വ ശബ്ദം പൊഴിഞ്ഞു, ശബരിമലനടയില്‍ ഹരിവരാസനം പാടി ഗാനഗന്ധര്‍വന്‍

അയ്യപ്പനെ കണ്ടുവണങ്ങാന്‍ ശബരിമല സന്നിധിയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് എത്തി. അയപ്പനെ പാടിയുറക്കി മലയാളത്തിന്‍റെ പ്രിയഗായകന്‍ മലയിറങ്ങി. അയ്യന്‍ അനുഗ്രഹിച്ചു നല്‍കിയ ഗന്ധര്‍വ ശബ്ദം ഹരിവരാസനത്തിന്‍റെ ഈണത്താല്‍ ശബരിമല ശാസ്താവിന് ഗാനഗന്ധര്‍വന്‍ സമര്‍പ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് യേശുദാസും സംഘവും അയ്യനെ കാണാന്‍ മലകയറിയത്‌. പമ്പയില്‍ യേശുദാസിനെ എലക്കമാലയിട്ടു സ്വീകരിച്ചു. തുടര്‍ന്നു കെട്ടുനിറച്ച ശേഷം അദ്ദേഹം മലചവിട്ടി. രാവിലെ ഉഷഃപൂജയ്ക്ക് അദ്ദേഹം ഭഗവാനെ കണ്ടുവണങ്ങി. മാളികപ്പുറത്തമ്മയെയും ദര്‍ശിച്ചു. വൈകിട്ട് ദീപാരാധനയും കണ്ടു തൊഴുതു. രാത്രി പത്തിന് ശ്രീകോവിലില്‍നിന്ന് കേട്ട ഹരിവരാസനത്തിനൊപ്പം അയപ്പന് മുന്നില്‍ നിന്ന് ഗാനഗന്ധര്‍വനും പാടി. തിരുസന്നിധിയില്‍ കണ്ടഏറ്റവും മനോഹര നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. യേശുദാസ് നേരിട്ടെത്തി അയ്യനെ പാടിയുറക്കിയ നിമിഷം അത്രമേല്‍ സുന്ദരമായിരുന്നു.

shortlink

Post Your Comments


Back to top button