ബോളിവുഡ് നടി ജിയാ ഖാന്റെ മരണം ആത്മഹത്യല്ലെന്നാണ് ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ദ്ധര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിയയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും കണ്ടപാടുകളാണ് കൊലപാതകം എന്ന നിഗമനത്തിലെത്താന്‍ കാരണമായത്. ജിയയെ കൊലപ്പെടുത്തിയ ശേഷം കയറില്‍ കെട്ടി തൂക്കിയതാകനാണ് സാധ്യതയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധന്‍ ജാസണ്‍ പെയോണ് ജെയിംസിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജിയയുടെ കേസ് അന്വേഷിച്ച സിബിഐ സംഘം ഇതൊരു ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിക്കുന്നുണ്ട്. ഇതില്‍ വിശ്വാസമാകാത്തതിനെ തുടര്‍ന്ന് ജിയോയുടെ അമ്മ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായം തേടുകയായിരുന്നു. 2013 ജൂണ്‍-13ന് ജിയാ ഖാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments