General

ഒപ്പത്തിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവുമായി പ്രിയദര്‍ശന്‍

‘ഒപ്പം’ എന്ന പ്രിയദര്‍ശന്റെ ഓണച്ചിത്രം തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്നതിനിടെ പ്രിയദര്‍ശനെ തേടി മറ്റൊരു സന്തോഷവാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌ പട്ടികയില്‍ പ്രിയദര്‍ശന്റെ ‘സില സമയങ്ങളില്‍’ എന്ന തമിഴ് ചിത്രം ഇടംപിടിച്ചിരിക്കുന്നു. ഈ അവാര്‍ഡിന് പത്ത് ചിത്രങ്ങളാണ്‌ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അതില്‍ നിന്നുള്ള ഏക ഇന്ത്യന്‍ ചിത്രമാണ് ‘സില സമയങ്ങളില്‍’ .ഈ സിനിമകള്‍ എല്ലാം ഗ്ലോബല്‍ പ്രീമിയര്‍ ആയി ഗോള്‍ഡന്‍ ഗ്ലോബില്‍ പ്രദര്‍ശിപ്പിക്കും. ബെവര്‍ലി ഹില്‍സില്‍ ഒക്ടോബര്‍ ആറിനാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്.

shortlink

Post Your Comments


Back to top button