Kollywood

‘ഞാന്‍ അങ്ങനെ ഒരു സൂര്യ ആരാധകനായി’ ധോനി പറയുന്നു

തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരം കാണാന്‍ ചെന്നൈയിലെത്തിയ ധോനി തന്‍റെ ഇഷ്ട കോളിവുഡ് താരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് മനസ്സ് തുറന്നു. ഏറ്റവും ഇഷ്ടപെട്ട മൂന്ന് തമിഴ് താരങ്ങള്‍ ഉണ്ട് പക്ഷേ മറ്റൊരു കോളിവുഡ് താരത്തോട് പ്രത്യേക മമതയുണ്ട് ധോനി പറയുന്നു. സൂര്യയാണ് ധോനിയുടെ ആരാധനയില്‍ ഇടം പിടിച്ച കോളിവുഡ് താരം. അജയ് ദേവ്ഗണിന്‍റെ ഹിന്ദി പതിപ്പ് സിങ്കം കണ്ടപ്പോള്‍ ആരോ ഒരാള്‍ പറഞ്ഞു സൂര്യ അഭിനയിച്ച ഒര്‍ജിനല്‍ തമിഴ് പതിപ്പ് കാണാന്‍ .അങ്ങനെ സൂര്യയുടെ സിങ്കം തമിഴ് കണ്ടു അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി മാറി ധോനി വ്യക്തമാക്കി. ധോനി സൂര്യയോടുള്ള ഇഷ്ടത്തെക്കുറിച്ച് പങ്കുവെച്ച വീഡിയോ സൂര്യ തന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌ വഴി ഷെയര്‍ ചെയ്തു നന്ദി അറിയിച്ചു.

shortlink

Post Your Comments


Back to top button