കൊച്ചി: കശ്മീരില്‍ നടന്നത് ഭീകരാക്രമണമാണെന്ന് താനൊരിക്കലും പറയില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. പാകിസ്താന്റെ പ്രത്യേക വിങ്ങാണ് ആക്രണത്തിന് പിന്നില്‍. ഉറി ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.
പറയാന്‍ എല്ലാം എളുപ്പമാണ്. അവിടെ എത്തിയാല്‍ മാത്രമേ പ്രശ്നങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് വ്യക്തമായി മനസിലാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവശ്യഘട്ടങ്ങളില്‍ യുദ്ധമാകാം എന്ന നിലപാട്് ശരിയല്ല. വ്യക്തമായ തീരുമാനത്തോടെയേ എന്തും ചെയ്യാനാകൂ. ഭരിക്കുന്ന സര്‍ക്കാരിന് അതിന്റേതായ ബുദ്ധിമുട്ടുണ്ട്. എന്തുകൊണ്ട് പാകിസ്ഥാനെ അവസാനിപ്പിച്ചൂടാ എന്ന് നിങ്ങള്‍ക്ക് എഴുപ്പം ചോദിക്കാം.
എന്നാല്‍, വിഷയത്തില്‍ ഉചിതമായ ഒരു തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്നും മേജര്‍ രവി പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷമായിട്ടല്ലേയുള്ളൂ. ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചാവേറായി വരുന്നവരെ സൈനികരെന്ന് വിശേഷിപ്പാന്‍ സാധിക്കില്ല. പാകിസ്ഥാനാണ് ഈ ആക്രമത്തിനുപിന്നിലെന്നും അദ്ദേഹം പറയുന്നു.
Post Your Comments