Bollywood

ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നവര്‍ അതേ ചോദ്യം പുരുഷനോടും ചോദിക്കാന്‍ പഠിക്കണം; അമിതാഭ് ബച്ചന്‍

കന്യകാത്വം സ്ത്രീയ്ക്ക് മാത്രമാണോ ഉളളതെന്നും പുരുഷന്‍റെ കന്യകാത്വം എന്ത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലായെന്നുമാണ് ബിഗ്ബിയുടെ ചോദ്യം. ‘പിങ്ക്’ എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അതേ ചോദ്യം ഒരു പുരുഷനോടും ചോദിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാകണം അമിതാഭ് ബച്ചന്‍ പറയുന്നു. സമൂഹം പെണ്ണിന്‍റെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത് പുരുഷനോട് ഇത്തരമൊരു ചോദ്യം ചെയ്യാന്‍ ആരും മുതിരാറില്ലായെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button