Bollywood

ക്ഷേത്രത്തില്‍ കയറിയാല്‍ എന്താണ് പ്രശ്നം? ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ആരാധനാലയത്തില്‍ പോകാനും പ്രാര്‍ത്ഥിക്കാനുമുളള സ്വാതന്ത്ര്യമുണ്ട് : നടി സോഹ അലി ഖാന്‍

ബോളിവുഡ് താരം സോഹ അലി ഖാന്‍ ഒക്ടോബര്‍ 31 എന്ന തന്‍റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സുവര്‍ണ്ണ ക്ഷേത്രത്തിലും ഗണേഷ് പണ്ടാലിലും ദര്‍ശനം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ നടിക്ക് നേരിടേണ്ടി വന്നത്. അവര്‍ക്കുള്ള മറുപടിയുമായി സോഹ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും വ്യക്തി സ്വാതന്ത്ര്യമുണ്ട്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ആരാധനാലയത്തില്‍ പോകാനും പ്രാര്‍ത്ഥിക്കാനുമുളള സ്വാതന്ത്ര്യമുണ്ട് സോഹ അലി ഖാന്‍ പറയുന്നു. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ പള്ളിയില്‍ പോകുകയോ അമ്പലത്തില്‍ പോകുകയോ ചെയ്യും ഇത് കൊണ്ട് ഞാന്‍ മറ്റൊരാള്‍ ആകുന്നില്ലായെന്നും സോഹ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button