General

സാദിഖലി തങ്ങള്‍ മടങ്ങട്ടേ എന്നിട്ട് വേദിയില്‍ കയറ്റാം; നടന്‍ സിദ്ധീക്കിനോട് സംഘാടകര്‍

ഇ വേ ഗാലറി എന്ന വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മഞ്ചേരിയില്‍ എത്തിയതായിരുന്നു നടന്‍ സിദ്ധിക്ക്. ചടങ്ങിന്‍റെ ഉദ്ഘാടകനായിരുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വേദിയില്‍ നിന്ന് പോയതിനു ശേഷം മാത്രമേ സിദ്ധിക്കിനെ വേദിയിലേക്ക് പ്രവേശിപ്പിക്കാവൂ എന്ന് സംഘാടകര്‍ നിച്ചയിച്ചിരുന്നു. സാദിഖലി തങ്ങള്‍ പോയതിന് ശേഷം മാത്രമേ വേദിയില്‍ കയറ്റൂ എന്ന് സംഘാടകര്‍ അറിയിച്ചതിനാലാണ് നിശ്ചയിച്ച സമയത്തെക്കാള്‍ വൈകി വേദിയില്‍ എത്തിയതെന്ന് പറഞ്ഞാണ് മുഖ്യഅതിഥിയായിരുന്ന സിദ്ദീഖ് പ്രസംഗം ആരംഭിച്ചത്. അതുകൊണ്ട് ആര്‍ക്കും എന്നോട് വെറുപ്പ് തോന്നരുതെന്നും . വൈകിഎത്തിയതില്‍ ക്ഷമിക്കണമെന്നും സിദ്ധിക്ക് പ്രസംഗത്തിനിടയില്‍ പറഞ്ഞു.
ശനിയാഴ്ച പത്ത് മുപ്പതിനുള്ള ഉദ്ഘാടന ചടങ്ങിനായി പത്ത് മണിക്ക് തന്നെ മഞ്ചേരിയില്‍ സിദ്ധിക്ക് എത്തിയിരുന്നു.

shortlink

Post Your Comments


Back to top button