
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര എപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരിയാണ്. ഈ ഓണനാളിലും ഗോസിപ്പ് കോളങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാകുകയാണ് നയന്‍സ്. നയന്‍താരയുടെ കാമുകനായ സംവിധായകന് വിഗ്നേഷുമൊത്തുള്ള ഫോട്ടോയാണ് തിരുവോണനാളില്‍ താരം ഫേസ്ബുബുക്കിലൂടെ പങ്കുവെച്ചത്. വിഗ്നേഷും നയന്സുമൊന്നിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പത്തെ കുറിച്ച് കോളിവുഡില്‍ വാര്‍ത്ത പരന്നിരുന്നു. അതിന് പിന്നാലെയാണ് വിഗ്നേഷുമൊത്തുള്ള നയന്‍താരയുടെ ഓണം സെല്‍ഫി എത്തിയത്.
Post Your Comments