മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ‘ജനതാ ഗാരേജ്’ എന്ന ചിത്രത്തില്‍ നടന് റഹ്മാനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു ഫ്ലാഷ് ബാക്കില്‍ വന്നു പോകുന്ന ചെറിയ റോള്‍ മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും വേണമെങ്കില്‍ എനിക്ക് ആ ചിത്രത്തോട് നോ പറയാമായിരുന്നുവെന്നുമാണ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ റഹ്മാന് പറയുന്നത്. മോഹന്‍ലാല്‍ ആ സിനിമയില്‍ ഉള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ആ റോള്‍ ചെയ്തത്. മോഹന്‍ലാലിനോടുള്ള അടുപ്പവും സ്നേഹവുമാണ് എന്നെ ആ സിനിമയില്‍ എത്തിച്ചതെന്നും റഹ്മാന് കൂട്ടിച്ചേര്‍ത്തു.
Post Your Comments