General

‘കുറച്ചുദിവസം മുന്‍പ് എനിക്കും ഇതുപോലൊരു ദുരനുഭവമുണ്ടായി ഞാനും ഓണ്‍ലൈന്‍ മാധ്യമത്തിനു ഇരയായിയട്ടുണ്ട്’ ദിലീപിന് പിന്തുണയുമായി കനിഹ

തനിക്കെതിരായി വ്യാജവാര്‍ത്തകള്‍ പടച്ചു വിട്ട ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു താക്കീതുമായി കഴിഞ്ഞ ദിവസം നടന്‍ ദിലീപ് രംഗത്ത് വന്നിരുന്നു. ദിലിപിന്റെ വിമര്‍ശനത്തിനു പിന്നാലെ നടി കനിഹയും ഓണ്‍ലൈന്‍ മാധ്യമത്തെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
വനിത ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് വ്യാജ വാര്‍ത്ത‍ പടച്ചു വിടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കനിഹപ്രതികരിച്ചത്. താനും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വലിയ രീതിയിലുള്ള വേദനയുണ്ടാക്കിയെന്നും കനിഹ പറയുന്നു.

 

സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും വന്നതോടെ സിനിമാ താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം ഇല്ലാതായി. ഓരോ ദിവസത്തെയും വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാന്‍ താരങ്ങള്‍ക്ക് കഴിയുന്നു. സിനിമയില്‍ കാണുന്ന താരങ്ങളെ ഓണ്‍ലൈനില്‍ കാണാനും പ്രതികരണം അറിയിക്കാനും പ്രേക്ഷകര്‍ക്കും ഇത് അവസരമൊരുക്കുന്നു. പക്ഷേ, ഇതിന്റെ മറുവശം മാരകമാണെന്നു പറയാതെ വയ്യ. ആരെങ്കിലും ഏതെങ്കിലും ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതിയാല്‍ അത് കാട്ടുതീ പോലെ വാര്‍ത്തയായി പടരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന വാര്‍ത്ത യാഥാര്‍ഥ്യമെന്തെന്ന് അന്വേഷിക്കാതെ എല്ലാ മാധ്യമങ്ങളും കോപ്പി ചെയ്ത് വാര്‍ത്തയാക്കുന്നു. ഊഹാപോഹങ്ങളും കെട്ടുകഥകളുമാണ് വാര്‍ത്തകളായി പ്രചരിപ്പിക്കപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ യാഥാര്‍ഥ്യമെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല.
കുറച്ചുദിവസം മുന്‍പ് എനിക്കും ഇതുപോലൊരു ദുരനുഭവമുണ്ടായി. സുഹൃത്തുക്കളും പരിചയക്കാരും എന്നെ ഫോണ്‍ വിളിച്ച് വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നന്വേഷിച്ചു. ആദ്യം എനിക്കു കാര്യം മനസ്സിലായില്ല. കനിഹയും ഭര്‍ത്താവും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഏതോ ഓണ്‍ലൈന്‍ മാധ്യമത്തിലും ടിവിയിലും കണ്ട ശേഷം വിവരമറിയാനാണ് അവരെല്ലാം വിളിച്ചത്. ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഏറെ നേരം അതോര്‍ത്തു സങ്കടപ്പെട്ടു. ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത് വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ പേരും വിലാസവുമെല്ലാം ഞാന്‍ കണ്ടെത്തി. കയ്യിലൊരു പേനയുണ്ടെന്നു കരുതി ആര്‍ക്കെതിരേയും എന്തും എഴുതാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കരുത്. കനിഹ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button