
‘1983’ എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലെ കണ്ണന്‍ എന്ന കുട്ടി ക്രിക്കറ്ററെ മലയാളീ പ്രേക്ഷകര്‍ മറക്കാനിടയില്ല. എബ്രിഡ് ഷൈന്‍റെ മകനായ ഭഗതാണ് ‘1983’ എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ മകനായി വേഷമിട്ടത്. സച്ചിന്‍ എന്ന ഇതിഹാസത്തെ മാതൃകയാക്കിയാണ് കണ്ണന്‍ ഈ ചിത്രത്തില്‍ ആത്മവിശ്വാസത്തോടെ ക്രിക്കറ്റ് കളിച്ചു മുന്നേറുന്നത്. ജീവിതത്തിലും ഭഗതിന്‍റെ ഹീറോ ക്രിക്കറ്റ് ദൈവം തന്നെ .ആ ക്രിക്കറ്റ് ദൈവം തന്നെ ഇപ്പോള്‍ ഭഗതിനു മുന്നില്‍ അവതരിച്ചിരിക്കുകയാണ്. ഈ സ്വപ്ന നേട്ടം അവനു തീരെ വിശ്വസിക്കാനായില്ല. ഐഎസ്എൽ പുതിയ സീസൺ ടീം അവതരണത്തിനായി കൊച്ചിയിലെത്തിയ സച്ചിനെ നേരിൽകാണാനുള്ള വഴിയൊരുക്കിയത് നടന്‍ നിവിൻ പോളിയാണ്. സച്ചിനെ കണ്ട ഉടൻ ഭഗത് കാൽതൊട്ടു തൊഴുകയും ഷേക്ക് ഹാൻഡ് നല്‍കുകയും ചെയ്തു. ദൂരെ നിന്നു തന്നെ സച്ചിനെ കാണുന്നതു ഭാഗ്യമായി കരുതുന്ന സമയത്താണു ഇത്രയടുത്ത് സച്ചിനെ കാണാനും സംസാരിക്കാനും സാധിച്ചത് അത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകനായ എബ്രിഡ് ഷൈന്‍ പറയുന്നു.
1983 പുറത്തിറങ്ങിയ ശേഷം സച്ചിനെ കാണാൻ ശ്രമിച്ചിരുന്നു. അന്നതു സാധ്യമായില്ല. പിന്നീട് സച്ചിൻ കൊച്ചിയിലെത്തിയ സമയത്തൊന്നും കാണാൻ സാധിച്ചിരുന്നില്ലെന്നും എബ്രിഡ് ഷൈൻ പറഞ്ഞു.
Post Your Comments