General

നടി ശാലുമേനോന്‍ വിവാഹിതയായി

സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹം. വളരെ ലളിതമായ വിവാഹ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്തു. സീരിയല്‍ നടന്‍ തന്നെയായ സജി നാരായണനാണ് ശാലുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. ഇരുവരുടെയും ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. കൊല്ലം സ്വദേശിയായ സജി നാരായണന്‍ പ്രമുഖ ചാനലിലെ പുരാണ സീരിയലിലെ നാരദ വേഷം അവതരിപ്പിച്ച നടനാണ്‌ ഇദ്ദേഹം. വിവാഹ ചടങ്ങ് വളരെ ലളിതമായിരുന്നുവെങ്കിലും സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ ഞയറാഴ്ച വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. സോളാര്‍ വിവാദത്തില്‍പ്പെട്ട ശാലു പിന്നീട് നൃത്തരംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button