BollywoodGeneralNEWS

ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ല; വിവാഹം കഴിഞ്ഞും ലൈംഗിബന്ധമാകാമെന്ന് നടി രേഖ

ആത്മകഥയിലൂടെ പലതും വെളിപ്പെടുത്തി ബോളിവുഡിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് നടി രേഖ. ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്ന് രേഖ പറയുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞുള്ള ലൈംഗിബന്ധം തെറ്റല്ലെന്നും രേഖ പറയുന്നു. അതൊരു പാപമായി കാണാനാവില്ല.

ഒന്നിലധികം വിവാഹം ചെയ്ത രേഖയുടെ വാക്കുകള്‍ മറ്റ് താരങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ സിനിമ അന്ജാന സഫറിന്റെ സെറ്റില്‍ വച്ച് ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബിസ്വജീത് ചാറ്റര്‍ജി തന്നെ ബലമായി ചുംബിച്ചെന്നു രേഖ പറയുന്നു. രാജ നവാതെ എന്ന സംവിധായകന്‍ അറിഞ്ഞുകൊണ്ടുതന്നെ ഇതിനുകൂട്ടുനിന്നു. അഞ്ചു മിനിട്ടോളം നീണ്ട ആ അപമാനം നടക്കുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ വിസില്‍ അടിയ്ക്കുകയും കൂക്കി വിളിയ്ക്കുകയും ചെയ്യുകയായിരുന്നു. ഇന്നാണെങ്കില്‍ ഒരു പക്ഷെ നടന്‍ പീഡനത്തിന് അകത്തു പോകേണ്ട കേസ് ആണ് ഇതെന്നും നടി പറയുന്നു.

മുകേഷ് അഗര്‍വാള്‍ ഉള്‍പ്പടെയുള്ള രേഖയുടെ മൂന്നു ഭര്‍ത്താക്കന്മാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ പണ്ട് രേഖ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു. രേഖ ഒരു അപശകുനം പിടിച്ച സ്ത്രീയാണെന്നുവരെ പറഞ്ഞു. സുഭാഷ് ഘായ്, അനുപം ഖേര്‍ തുടങ്ങിയ പല പ്രമുഖരും രേഖയ്‌ക്കെതിരെ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിരുന്നു.

രേഖയുടെ ഭര്‍ത്താവായിരുന്ന വിനോദിന്റെ അമ്മ തന്നെ ചെരിപ്പ് കൊണ്ട് അടിച്ചെന്നുവരെ രേഖ വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍പ്പ സുന്ദരി, പുരുഷന്മാരെ ആകര്‍ഷിക്കുന്ന മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെ രേഖയെ വിഷേശിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button