Kollywood

എ എല്‍ വിജയ്‌ -അമലാപോള്‍ വിവാഹമോചനം;അമലാപോള്‍ ആദ്യമായി പ്രതികരിക്കുന്നു

മാസങ്ങള്‍ക്ക് മുന്‍പേ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു എ എല്‍ വിജയ്‌-അമലാപോള്‍ വിവാഹമോചന വാര്‍ത്ത . വിജയ്‌യും, വിജയിടെ അച്ഛനും,അമലയുടെ സുഹൃത്തുമെല്ലാം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചപ്പോഴും അമല മൗനം പാലിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ മനസ്സു തുറക്കുകുകയാണ് നടി അമലാപോള്‍.

“യഥാർത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളിൽ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. ഒരുദിവസം തുടങ്ങുന്നതിന് മുമ്പേ സ്വയം ഒരു ആത്മപരിശോധന ഞാൻ നടത്താറുണ്ട്. അമല പറയുന്നു. വിവാഹ മോചനത്തെ തുടര്‍ന്നുണ്ടായ വിഷമങ്ങള്‍ മറക്കാന്‍ സഹായിക്കുന്നത് സഹോദരന്‍ അഭിജിത്ത് പോളിന്‍റെ സാന്നിദ്ധ്യമാണെന്നും അമല വ്യക്തമാക്കുന്നു. അഭിജിത്തിനെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങൾ തമ്മിൽ നല്ലൊരു സഹോദരീ–സഹോദരബന്ധമാണ് പുലർത്തുന്നതെന്നും അവനില്ലാതെ തനിക്കു ജീവിക്കാനാകില്ലെന്നും അമല പറയുന്നു.

അഭിനയിക്കാനുള്ള ആഗ്രഹമാണ് വിവാഹ ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയത് എന്ന ചോദ്യത്തിനും അമലയ്ക്ക് വ്യക്തമായ മറുപടിയുണ്ട്.

വിവാഹശേഷം എന്തിനാണ് നടികൾ അവരുടെ കരിയറിൽ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണ്. എന്‍റെ ഭാവിപദ്ധതികളും അപ്രതീക്ഷിതമായിരിക്കും. എന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ വന്നാൽ ഇനിയും അഭിനയിക്കും അമല വ്യക്തമാക്കുന്നു .

shortlink

Related Articles

Post Your Comments


Back to top button