General

മമ്മൂട്ടിയെ ‘ചേട്ടാ’ എന്നു വിളിച്ച കടന്നപ്പള്ളിക്ക് മമ്മൂട്ടിയുടെ മറുപടി

ശാന്തിഗിരി ആശ്രമത്തിലെ നവതി ആഘോഷ ചടങ്ങായിരുന്നു മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷത്തിന്‍റെ വേദി . വേദിയില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളിയുമൊക്കെ സന്നിഹിതരായിരുന്നു. മമ്മൂട്ടിയെ താന്‍ ചേട്ടാ എന്നാണ് വിളിക്കുന്നത് എന്ന് മന്ത്രി കടന്നപ്പള്ളി പറഞ്ഞതിന് മമ്മൂട്ടി പറയുന്നതിങ്ങനെ

എന്‍റെ പ്രായം എത്രാണെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത് അതില്‍ നിന്ന് തന്‍റെ പ്രായം ഊഹിക്കാമല്ലോ. എന്‍റെ മകന്‍ ദുല്‍ഖറിനെയും ആദ്ധേഹം ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും മമ്മൂട്ടി തമാശയോടെ പറയുന്നു. ഇത്രയും പ്രായമുള്ള ഒരനിയന്‍ എനിക്കുള്ളത് സന്തോഷകരമായ കാര്യമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button