
വലിയ സ്റ്റാറുകള്‍ക്ക് വേണ്ടി പണമുടക്കിയുള്ള ചിത്രമെടുക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധാകനായ ജയരാജ്. ദേശീയ അംഗീകാരം ലഭിച്ച ഒറ്റാലിലെ നായകന് ഒരു മത്സ്യത്തൊഴിലാളി ആയിരുന്നുവെന്നും യഥാര്‍ത്ഥ ജീവിതത്തിലും അദേഹത്തിന്റെ തൊഴില്‍ അത് തന്നെ ആയിരുന്നുവെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു. കുനാല്‍ കപൂര്‍ കളരിപ്പയറ്റ് യോദ്ധവാകുന്ന ‘വീരം’ എന്ന ജയരാജ് ചിത്രത്തിന് മറ്റൊരു അപൂര്‍വ നേട്ടം കൂടി കൈവന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ ആരംഭിച്ച പ്രഥമ ബ്രിക്സ് ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം ജയരാജിന്റെ ‘വീര’മായിരുന്നു.
Post Your Comments