‘പിന്നെയും’ എന്ന തന്‍റെ പുതിയ ചിത്രത്തിനെതിരെ അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനം നടക്കുന്നതായി അടൂര്‍ ഗോപാലകൃഷ്ണന്‍. ഇവിടെ ആര്‍ട്ട് സിനിമയെന്ന തരം സിനിമയുണ്ടെന്ന് ഇപ്പോഴാണ് തനിക്കു മനസ്സിലായതെന്നും അടൂര്‍ പറഞ്ഞു. എന്‍റെ ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കൊമേഴ്സല്‍ സിനിമാക്കാരല്ലായെന്നും ആര്‍ട്ട് സിനിമാക്കാരാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ സിനിമ പത്ത് പേര്‍ കണ്ടാലോ എന്ന അങ്കലാപ്പാണ് പലര്‍ക്കും അതിനാല്‍ സിനിമ കൊള്ളിലെന്ന്‍ അവര്‍ പ്രചരണം നടത്തി. ഇതിനൊന്നും മറുപടി പറയുന്നില്ലെന്നും അടൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വരുന്നതും പലരും എഴുതി വിടുന്നതും ഞാന്‍ ശ്രദ്ധിക്കാറില്ല. ഇതൊന്നും നോക്കാനുള്ള ക്ഷമയോ സമയമോ തനിക്കു ഇല്ലയെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പറയുന്നു.
Post Your Comments