General

‘അല്‍ഫോണ്‍സ് പുത്രന്‍ എന്നെ വിളിക്കുമെന്ന് കരുതിയില്ല പക്ഷേ’…. പ്രിയദര്‍ശന്‍ പറയുന്നു .

മോഹന്‍ലാല്‍ -പ്രിയന്‍ ടീമിന്‍റെ ഓണച്ചിത്രമാണ് ‘ഒപ്പം’. പ്രേക്ഷകര്‍ കാത്തിരിക്കുന്ന കൂട്ടുകെട്ടില്‍ നിന്ന് മികച്ചൊരു ചിത്രം തന്നെ പ്രതീക്ഷിക്കാം. ഒപ്പം എന്ന തന്‍റെ ചിത്രത്തിന്‍റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് യുവനിരയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ്. ‘ഒപ്പം’ എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇങ്ങോട്ട് വിളിച്ചു എഡിറ്റ് ചെയ്തു തരാം എന്നുപറഞ്ഞ അല്‍ഫോണ്‍സ് പുത്രനെക്കുറിച്ച് പറയുകയാണ് മലയാളത്തിന്‍റെ പ്രിയസംവിധായകന്‍ പ്രിയദര്‍ശന്‍.
ഫോണിന്റെ മറുവശത്തെ ശബ്ദം ഉയര്‍ന്നപ്പോള്‍ അത് അല്‍ഫോണ്‍സ് പുത്രനായിരിക്കുമെന്ന് കരുതിയില്ല. തന്റെ പുതിയ സിനിമയുടെ രണ്ടുമിനിറ്റ് ട്രെയ്‌ലർ ചെയ്തുതരാൻ മലയാളത്തിലെ രണ്ടു വമ്പൻ ഹിറ്റുകളുടെ സംവിധായകന്‍ ഇങ്ങോട്ട് വിളിക്കുമെന്ന് നമ്മള്‍ തീരെ പ്രതീക്ഷിക്കിലല്ലോ. തൊട്ടടുത്ത നിമിഷം ഫോണിൽ മെസേജ് വന്നു. താൻ അൽഫോണ്‍സ് പുത്രൻതന്നെയാണെന്നും ട്രെയിലർ തയാറാക്കാൻ അനുവദിക്കണമെന്നും പറയുന്ന മെസേജ്. അങ്ങനെ ഞാന്‍ തിരിച്ചു വിളിച്ചു. അൽഫോൻസ് പുത്രൻ വന്നു. അങ്ങനെ ഒപ്പത്തിന്റെ രണ്ടു മിനിറ്റുള്ള ട്രെയ്‌ലർ അൽഫോൻസ് പുത്രൻ ഒരുക്കി. പുതിയ തലമുറ എന്നെ ഇഷ്ടപ്പെടുന്നു. ഓർമിക്കുന്നു എന്നതു തന്നെ ബഹുമതിയാണ്. അവരുടെ സിനിമാലോകവും ശരിക്കുള്ള ലോകവുമൊന്നും എനിക്കു പരിചിതമായവയല്ല. എന്നെ അമ്പരിപ്പിച്ച സിനിമകളാണ് അൽഫോൻസ് പുത്രൻ ചെയ്തത്. ആ സംവിധായകൻ എന്റെ സിനിമയുടെ ട്രെയ്‌ലർ തയാറാക്കിയെന്ന് പുതിയ തലമുറ എനിക്കു തരുന്ന സമ്മാനമായി കരുതുന്നു. ഒപ്പം എന്ന സിനിമയുടെ എല്ലാ വിഭാഗത്തിലുമുള്ളതു പുതിയ തലമുറയാണ്. പലർക്കും ഇത് ആദ്യ അവസരമാണ്. അവരിൽ പലരും കിലുക്കം പോലുള്ള സിനിമകളുടെ സീനുകൾ വരെ മനസിലിട്ടു നടക്കുന്നു. അവരുടെ കൂടെ സിനിമ എടുക്കാനായി എന്നതു കാലം കാത്തുവച്ച സമ്മാനം തന്നെ. പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button