
മലയാളിക്ക് പ്രിയപ്പെട്ട നടിയാണ് കാവ്യാമാധവന്. തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കാവ്യയ്ക്ക് മലയാള ചലച്ചിത്ര ലോകത്തെ മറന്നില്ല. എന്നാല്‍, സിനിമയിലേക്ക് വന്നതിനുശേഷം തനിക്ക് പലതും നഷ്ടപ്പെട്ടെന്ന് കാവ്യ തുറന്നു പറഞ്ഞു. പഠനം പകുതിവെച്ച് നിര്‍ത്തേണ്ടി വന്നു. കോളേജ് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും കാവ്യ പറയുന്നു.
25 വര്‍ഷമായി കാവ്യ സിനിമയിലെത്തിയിട്ട്. അഞ്ചുവയസുള്ളപ്പോള്‍ സിനിമയില്‍ വന്നതാണ്. ഒരു സാധാരണ ജീവിതമാണ് താനഗ്രഹിച്ചതെന്ന് താരം പറയുന്നു. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ നീലേശ്വരത്ത് ഏതെങ്കിലും വീട്ടില്‍ വീട്ടമ്മയായി കഴിയുമായിരുന്നുവെന്നും കാവ്യ പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയായി സാധാരണ ജീവിതം നയിക്കുമായിരുന്നു.
ഒമ്പതാം ക്ലാസുകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു, എന്നാല്‍ കറസ്പോണ്ടന്സായിട്ട് പഠനം തുടര്‍ന്നു. എന്നാല്‍ താന്‍ അനുഭവങ്ങള്‍ പഠിച്ചത് സിനിമയില്‍ നിന്നാണ്. ജീവിതത്തില്‍ ഉണ്ടായ ബന്ധങ്ങളും സിനിമയില്‍ നിന്നാണെന്ന് കാവ്യ പറയുന്നു.
Post Your Comments