Bollywood

റിലീസിനു മുന്‍പേ കോടികളുടെ കിലുക്കവുമായി ധോനി ചിത്രം

എം.എസ്. ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി നീരജ് പാണ്‌ഡെ സംവിധാനം ചെയ്യുന്ന എം.എസ്. ധോനി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം തീയേറ്ററിലെത്തും മുന്‍പേ അറുപത് കോടി നേടി ബോളിവുഡ് സിനിമാ വാര്‍ത്തകളിലെ പ്രധാന ചര്‍ച്ചയായി കഴിഞ്ഞു. 45 കോടി സാറ്റലൈറ്റ് അവകാശം വഴിയും 15 കോടി ചിത്രവുമായി സഹകരിക്കുന്ന മറ്റ് ബ്രാന്‍ഡുകള്‍ വഴിയുമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആകെ ചിലവ് എണ്‍പത് കോടി രൂപയാണ്. സുശാന്ത് രാജ്പുതാണ് ധോനിയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതിന് ചിത്രം തീയേറ്ററുകളിലെത്തും. അനുപം ഖേര്‍, ഭൂമിക ചാവ്‌ല, എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button