GeneralNEWS

ദൃശ്യചാരുതയുടെ ഭക്തി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ശ്രീകൃഷ്ണ ഗാനം : ശ്രീകൃഷ്ണ ഗോവിന്ദ നാരായണ

അംഗപ്രത്യംഗ വര്‍ണനയോടും അപദാനങ്ങള്‍ വഴ്ത്തിയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഒരുപിടി ശ്രീകൃഷ്ണ അഷ്ടകങ്ങളും സന്ധ്യാനാമങ്ങളും സന്തോഷ്‌ വര്‍മ ചിട്ടപ്പെടുത്തി പ്രശസ്ത ഗായിക ജ്യോത്സ്ന ആലപിച്ചതാണ് “ശ്രീകൃഷ്ണ ഗോവിന്ദ…” എന്ന് തുടങ്ങുന്ന ഗാനം.

പ്രശസ്തരും നാവഗതരുമായ ഒരുപിടി മോഡലുകളെ അണിനിരത്തി അതിന് ദൃശ്യഭാഷ്യം നല്‍കി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഈസ്റ്റ്‌ കോസ്റ്റ്. പരമ്പരാഗത ഗാനങ്ങള്‍ കോര്‍ത്തിണക്കി “തൊഴുകൈയ്യോടെ..” എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിലെ ശ്രീകൃഷ്ണ ഗോവിന്ദ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അനില്‍ നായരും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയനുമാണ്.

ആ ദൃശ്യവിരുന്ന് ആസ്വദിക്കാം…

shortlink

Post Your Comments


Back to top button