General

പുലിമുരുകന്റെ നിര്‍മ്മതാവില്‍ നിന്ന് മൂന്നരകോടി തട്ടിയെട്ടുത്ത അഭിഭാഷകന്‍ അറസ്റ്റില്‍

‘പുലിമുരുകന്‍’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന്‍റെ കയ്യില്‍ നിന്ന് മൂന്നരക്കോടി തട്ടിയെടുത്തതായി പരാതി. അങ്കമാലി സ്വദേശി പി.എസ് സര്‍വനാഥന്‍ എന്ന അഭിഭാഷകനാണ് ഇത്തരമൊരു തട്ടിപ്പിനു പിന്നില്‍. ടോമിച്ചന്‍ മുളകുപാടത്തിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പി.എസ് സര്‍വനാഥനൊടോപ്പം ഭാര്യയും, സഹോദരനും, സുഹൃത്തും ഈ കേസിലെ പ്രതികളാണ്. ആഡംബരവീട് വില്‍ക്കാനുണ്ടെന്നു കാണിച്ച് പണം തട്ടിയെടുക്കുകയും പിന്നീട് കരാര്‍ തെറ്റിച്ച് വീട് നല്‍കാതിരിക്കുകയും ചെയ്തെന്നാണ് കേസ്. പിന്നീട് വ്യാജ രേഖ കാട്ടി മറ്റൊരാള്‍ക്ക്‌ വീട് വിറ്റതായി ഇയാള്‍ രേഖയുണ്ടാക്കുകയായിരുന്നു.
2014-ല്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തത്. ചെങ്ങമനാട് മധുരപ്പുറത്ത് സര്‍വനാഥന്റെ സഹോദരന്റെ പേരിലുള്ള 21,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നല്‍കാമെന്നു പറഞ്ഞാണ് ടോമിച്ചനില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തത്. പണം കൈപ്പറ്റി കരാര്‍ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം രജിസ്റ്റര്‍ ചെയ്ത് നല്‍കാതെ തൃശ്ശൂര്‍ സ്വദേശിയായ ഒരു രാഷ്ട്രീയനേതാവിന് 12 ലക്ഷത്തിനു വീടു വിറ്റതായി രേഖയുണ്ടാക്കി. പിന്നീട് പാലക്കാട് സ്വദേശിയായ മറ്റൊരാള്‍ക്ക് ആറ് കോടി രൂപയ്ക്ക് ഇയാള്‍ സ്ഥലവും കെട്ടിടവും മറിച്ചു വില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button