Kollywood

ശ്രുതിഹാസന്‍ കലിപ്പിലാണ് തെലുങ്ക്‌ പ്രേമത്തെ ട്രോളിയവര്‍ക്ക് ശ്രുതിയുടെ മറുപടി

ട്രോളര്‍മാര്‍മാരുടെ മുഖ്യ ഇരയിപ്പോള്‍ തെലുങ്ക്‌ പ്രേമത്തിലെ ‘ഏവരേ’ എന്ന ഗാനരംഗമാണ്. മലയാളികളും തമിഴരും ഒത്തൊരുമിച്ചാണ് തെലുങ്ക്‌ പ്രേമത്തിലെ ‘ഏവരേ’ എന്ന ഗാനത്തേയും അതിലെ അഭിനയ രംഗങ്ങളെയും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലൂടെ ട്രോളിയത്. സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് ശ്രുതിഹാസനാണ്. ശ്രുതി അവതരിപ്പിക്കുന്ന തെലുങ്കിലെ മലരിനെ നന്നായി ട്രോളുകയാണ് പ്രേക്ഷകര്‍. നിവിന്‍പോളി അവതരിപ്പിച്ച ജോര്‍ജിനെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗ ചൈതന്യയാണ്. നാഗ ചൈതന്യയെയും ട്രോളര്‍മാര്‍ വെറുതെവിടുന്നില്ല. തെലുങ്ക്‌ പ്രേമത്തിലെ ഗാനരംഗത്തിന് ഇത്രയും മോശം പ്രതികരണം വന്നതോടെ അതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക്‌ മലര്‍ ശ്രുതിഹാസന്‍.

ചന്ദു മൊണ്ടേതിയുടെ മുന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതാണ്. പുതിയ ചിത്രത്തിലെ സസ്‌പെന്‍സ് എന്താണെന്ന് കണ്ട് അറിയേണ്ടതാണ് ശ്രുതിഹാസന്‍ പറയുന്നു.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യുക എന്നത് എളുപ്പമല്ല. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി നടത്തുന്നത് അത്ര ശരിയായ കാര്യമല്ലെന്നും ശ്രുതി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button