Bollywood

കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് വഴി സബ്സിഡി ഇനത്തില്‍ ഭക്ഷ്യസാധനങ്ങള്‍

സബ്സിഡി ഇനത്തില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്ന ആളുകളുടെ പട്ടികയിലെ ചിലരുടെ പേരുകള്‍ കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും. ദീപിക പദുകോണ്‍, സോനക്ഷി സിന്‍ഹ, റാണി മുഖര്‍ജി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഇവര്‍ക്കൊക്കെ റേഷന്‍കാര്‍ഡ് വഴി സബ്സിഡി ഇനത്തില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫറൂക്കബാദിലെ റേഷന്‍ വ്യാപാരിയുടെ കൈവശമുള്ള പട്ടികയിലാണ് ഇവരുടെ പേരുകളുള്ളത്. വിതരണക്കാരനെതിരെ ഗ്രാമവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ സത്യം പുറത്തു വന്നത്. ദീപിക ജനറല്‍ വിഭാഗത്തിലും മറ്റുള്ള നടിമാരെല്ലാം ഒബിസി വിഭാഗത്തിലുമാണ്. എന്തായാലും കോടികള്‍ പ്രതിഫലം വാങ്ങുന്ന താര സുന്ദരിമാര്‍ക്കെതിരെ ഇങ്ങനെയൊരു ആരോപണം വന്നത് തികച്ചും ലജ്ജാകരമാണ്.

shortlink

Post Your Comments


Back to top button