GeneralNEWS

സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം: ശ്രീജിത്ത് രവി കസ്റ്റഡിയില്‍

പാലക്കാട്● സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പ്രമുഖ യുവനടന്‍ ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. . പാലക്കാട് പത്തിരിപ്പാലയിലെ സ്കൂളിന് മുന്നില്‍ ശനിയാഴ്ചയാണ് സംഭവം. റെനോ ഡസ്റ്റര്‍ കാറിലെത്തിയ നടന്‍ കാറിലിരുന്ന് തന്റെ സ്വകാര്യ ഭാഗങ്ങള്‍ മൗണ്ട് സിന പബ്ലിക് സ്‌കൂള്‍  വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കൂടാതെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടന്റെ പേര് പോലീസ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരുന്നില്ല. പെണ്‍കുട്ടികളുടെ മൊഴി എടുക്കാത്തതിനാലാണ് പേര് രേഖപ്പെടുത്താത്തതെന്നാണ് വിശദീകരണം.

പെണ്‍കുട്ടികള്‍ നടന്‍ വന്ന കാറിന്റെ നമ്പര്‍ കുറിച്ചെടുത്ത് ഹെഡ്മാസ്റ്ററിന് കൈമാറിയിരുന്നു. കെഎല്‍ 8 ബിഇ 9054 എന്ന രജിസ്ട്രേഷന്‍ നമ്പരിലുള്ള കാറിലാണ് ഇയാള്‍ വന്നത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് നടനെ തിരിച്ചറിഞ്ഞത്. അറിയപ്പെടുന്ന നടനായതിനാല്‍ പോലീസ് പരാതി രേഖപ്പെടുത്താന്‍ വൈമനസ്യം കാട്ടിയതായും പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

പേര് വെളിപ്പെടുത്താത്ത നടനെതിരെ പരാതി ലഭിച്ചതായി പാലക്കാട്‌ ചൈല്‍ഡ് ലൈന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ കേസില്‍ ഇടപെടുകയും കുട്ടികളുടെ മൊഴി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരീക്ഷാക്കാലമായതിനാലാണ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ വൈകുന്നതെന്നാണ് പോലീസിന്റെ വാദം.

shortlink

Related Articles

Post Your Comments


Back to top button