General

ശ്രീജിത്ത്‌ രവിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ നഗ്നത കാണിച്ചു സെല്‍ഫിയെടുത്തതായി പരാതി

പത്തിരിപ്പാലയിലെ മൗണ്ട് സിന പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ നഗ്നത കാണിച്ചു സെല്‍ഫിയെടുത്തതായി പരാതി. കെഎല്‍ 8 ബിഇ 9054 എന്ന നമ്പര്‍ കാര്‍ ഓടിച്ചിരുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ കാര്‍ നടന്‍ ശ്രീജിത്ത് രവിയുടേതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും അപമര്യാദയായും അശ്ലീലമായും പെരുമാറിയതായുമാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പലാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button