Kollywood

ബാഹുബലിയുടെ യുദ്ധചിത്രീകരണത്തിനു മഴ വിനയായി ഒടുവില്‍ അവര്‍ സമയം കളയാന്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തി

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ യുദ്ധ ചിത്രീകരണത്തിന്റെ അവസാന ദിവസം മഴ വില്ലനായെത്തി. ശക്തമായ മഴയില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. അതുകൊണ്ട് ബാഹുബലിയുടെ അണിയറ ടീം കലയില്‍ നിന്ന് കായികത്തിലേക്ക് വഴി മാറി. ക്രിക്കറ്റ് കളിച്ചാണ് ബാഹുബലി ടീം പിന്നീട് തങ്ങളുടെ സമയം ചെലവഴിച്ചത്. രാജമൗലി തന്‍റെ ഫെയിസ്ബുക്കിലൂടെയാണ് കുറച്ചു സെക്കന്‍ണ്ടുകള്‍ മാത്രമുള്ള ഈ ക്രിക്കറ്റ് കളിയുടെ വീഡിയോ പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button