General

മധ്യവയസ്കന്റെ ആത്മഹത്യ: പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍

ചാനല്‍ പരിപാടിയില്‍ അപമാനിക്കപ്പെട്ട്‌ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തനിക്കു ഒരു പങ്കുമില്ലെന്നാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നത്. സീ ടിവിയുടെ തമിഴ് ചാനലിലെ ‘സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ അപമാനിതനായി എന്ന കാരണത്താല്‍ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇത് വലിയ വിവാദത്തിനു കാരണമാകുകയും ചെയ്തു. നാല് സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായത്‌ എന്നാണ് പരിപാടിയുടെ അവതാരക കൂടിയായ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. വിഷയം ചര്‍ച്ച ചെയ്തതില്‍ തനിക്കോ ചാനലിനോ പ്രത്യേക താല്‍പര്യമൊന്നും ഇല്ലായിരുന്നു. നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചാനലിനെ കുറ്റം പറയുമോയെന്നും ലക്ഷ്മി രാമകൃഷ്ണന്‍ ചോദിക്കുന്നു. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’
നാഗപ്പന്‍ സ്വകാര്യമായി പറഞ്ഞ കാര്യങ്ങളും ചാനല്‍ സംപ്രേഷണം ചെയ്തതായി നാഗപ്പന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button