Kollywood

ധനുഷിന്‍റെ നിര്‍മ്മാണത്തില്‍ സ്റ്റയില്‍ മന്നന്‍ ചിത്രം വരുന്നു

കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തും സ്റ്റയില്‍ മന്നന്നും വീണ്ടും ഒന്നിക്കുകയാണ്. തമിഴ് സൂപ്പര്‍ താരം ധനുഷാണ് തലൈവര്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ട്വിറ്ററിലൂടെയാണ് ധനുഷ് ഇതറിയിച്ചത്. തലൈവരുടെ കബാലിയുടെ രണ്ടാം ഭാഗമാണ് ഇതെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കബാലിയിലെ നെരുപ്പ് ഡാ എന്ന പാട്ട് ഉള്‍പ്പടെയാണ് ധനുഷ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ കബാലിയുടെ രണ്ടാം ഭാഗമായിരിക്കും ഇതെന്നാണ് പ്രേക്ഷകസംസാരം. ‘യന്തിരന്‍ 2’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണിപ്പോള്‍ രജനീകാന്ത്. ഇതിന് ശേഷമാകും രജിനി പാ രഞ്ജിത്തുമായി കൈകോര്‍ക്കുന്നത്. കബാലിയുടെ രണ്ടാം ഭാഗം കാണാന്‍ പലരും ആഗ്രഹിക്കുന്നില്ല എന്നുള്ളതും സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. തലൈവരെ മാസ് ഹീറോയാക്കി അവതരിപ്പിക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. ധനുഷിന്‍റെ നിര്‍മ്മാണത്തില്‍ വരാന്‍ പോകുന്ന ഈ സ്റ്റയില്‍ മന്നന്‍ ചിത്രത്തിലും രജിനിയുടെ ആരാധകര്‍ ആഗ്രഹിക്കുന്നതും അതാണ്‌.

shortlink

Post Your Comments


Back to top button