
ചെന്നൈ: സ്വകാര്യ ചാനല്‍ പരിപാടിയില്‍ അപമാനിതനായ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതില്‍ മനംനൊന്താണ് മധ്യവയസ്‌കന്‍ ജീവനൊടുക്കിയതെന്നാണ് ഇയാളുടെ മക്കള്‍ ആരോപിക്കുന്നത്.
സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. ദാമ്പത്യ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിച്ച് പരിപാടിയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതാണ് നാഗപ്പന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മക്കള്‍ ആരോപിച്ചു.
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ.
Post Your Comments