General

ശ്രിന്ദ വിവാഹമോചിതയാണോ? മറുപടിയുമായി ശ്രിന്ദ

ശ്രിന്ദ അഷാബ് വിവാഹമോചിതയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് മോളിവുഡില്‍ പരക്കുന്നത്. എന്നാല്‍ താന്‍ വിവാഹമോചിതയാണെന്നുള്ള വാര്‍ത്ത ശ്രിന്ദ നിഷേധിക്കുകയാണ്. താന്‍ വിവാഹമോചനം നേടിയിട്ടില്ലെന്നും ഭര്‍ത്താവില്‍ നിന്ന് ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അകന്നു താമസിക്കുകയാണെന്നുമാണ് ശ്രിന്ദ പറയുന്നത്. താനൊരു സെലിബ്രിറ്റി ആയതിനാലാകാം വിവാഹമോചനം നേടി എന്നുള്ള വാര്‍ത്ത‍ പ്രചരിക്കുന്നതെന്നും ശ്രിന്ദ വ്യക്തമാക്കി. ജിബു ജേക്കബിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിലാണ് ശ്രിന്ദ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button