General

മോഹന്‍ലാല്‍ കഥയെ ചൊല്ലി തര്‍ക്കം: കലവൂര്‍ രവികുമാറും സാജിദും തമ്മിലുള്ള വിവാദം കൊഴുക്കുന്നു

ഇടിയുടെ സംവിധായകന്‍ സാജിദ് യഹിയ ‘മോഹന്‍ലാല്‍’ എന്ന പേരില്‍ ഒരു സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ്. ഏഷ്യനെറ്റിലെ പ്രോഗ്രാമായ ബഡായി ബംഗ്ലാവിന്റെ തിരക്കഥാകൃത്ത്‌ സുനീഷ് വാരനാടാണ് ‘മോഹന്‍ലാല്‍’ എന്ന സാജിദ് യഹിയയുടെ ഈ പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. തിരക്കഥാകൃത്തായ കലവൂര്‍ രവികുമാര്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. സാജിദ് ചെയ്യാന്‍ പോകുന്ന സിനിമ മുന്‍പ് കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന തന്‍റെ കഥയുമായി സാമ്യമുണ്ടെന്നാണ് കലവൂര്‍ രവികുമാറിന്‍റെ വാദം. തന്‍റെ കഥ സാജിദ് എടുത്തതിനെ ചൊല്ലി ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന് പരാതി നല്‍കിയിരിക്കുകയാണ് രവികുമാര്‍. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സാജിദിന്‍റെ വാദം. കലവൂര്‍ രവികുമാര്‍ എഴുതിയ കഥ ഞാന്‍ മുന്‍പ് വായിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഞാനീ കഥയെക്കുറിച്ച് അറിയുന്നത്. അതുമല്ല അദ്ധേഹത്തിന്റെ കഥയും എന്റെ കഥയും തമ്മില്‍ യാതൊരു സാമ്യവുമില്ല സാജിദ് പറയുന്നു. എന്റെ കഥാപാത്രവും രവികുമാറിന്റെ കഥാപാത്രവും മോഹന്‍ലാല്‍ ഫാനാണ് എന്നത് മാത്രമാണ് സാമ്യം. ഭര്‍ത്താവിനെ മോഹന്‍ലാലിനെ പോലെ ആക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് രവികുമാര്‍ എഴുതിയിരിക്കുന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമ റിലീസാകുന്ന ദിവസം ജനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഞാന്‍ പറയുന്നത്. ഈ കുട്ടിക്ക് ആരേ കണ്ടാലും അതൊരു മോഹന്‍ലാല്‍ കഥാപാത്രമായിട്ടാണ് തോന്നുന്നത്. ഇതൊരു മാനസികരോഗമാണ്. ഇതിനെ നര്‍മരൂപത്തില്‍ അവതരിപ്പിക്കുന്നതാണ് എന്റെ കഥ. ഈ രണ്ട് കഥയും തമ്മില്‍ എന്ത് സാമ്യമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും സാജിദ് പറയുന്നു.
ചിത്രത്തിന്‍റെ തിരക്കഥ നല്‍കിയിട്ടും കലവൂര്‍ രവികുമാര്‍ അത് വായിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും സാജിദ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button