‘പാർഷ്ഡ്’ എന്ന ചിത്രത്തിലെ രാധിക ആപ്തെയുടെ നഗ്നവീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. വിവാദപരമായ ഈ നഗ്നരംഗത്തിനെതിരെ പലരും രംഗത്ത് വന്നപ്പോള്‍ നടി രാധിക ആപ്തെ മൗനം പാലിക്കുകയായിരുന്നു. ചിത്രത്തിന്‍റെ സംവിധായകനും, നഗ്നരംഗത്തില്‍ രാധികക്കൊപ്പം അഭിനയിച്ച നടന്‍ ആദില്‍ ഹുസൈനും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. എന്നാലിപ്പോള്‍ നടി രാധികയും ഇതുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഈ വിഷയവുമായി ബന്ധപ്പെട്ട് മനസ്സ് തുറന്നത്
രാധികയുടെ വാക്കുകള്‍
“ഇത് രണ്ടാം തവണയാണ് ഇതുപോലൊരു അവസ്ഥ എനിക്ക് സംഭവിക്കുന്നത്. ആദ്യം ഒരു ഹ്രസ്വചിത്രത്തിന്റെ വിഡിയോ ആയിരുന്നു. അത് മനഃപൂർവം ആരോ ലീക്ക് ചെയ്തതാണ്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്നെ വേട്ടയാടുകയായിരുന്നു,മാധ്യമങ്ങൾ അതുപോലെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതൊരു ആഘോഷമായിരുന്നു. പക്ഷേ ആ സിനിമയ്ക്ക് അവാർഡും ലഭിച്ചു. അതിൽ എനിക്ക് അഭിമാനമുണ്ട്.
ഇത്തവണത്തേത് ലീക്ക് വിഡിയോ അല്ല. അതിൽ അമർഷമില്ല ആരോടും ദേഷ്യവുമില്ല. ഞാനെന്റെ ശരീരത്തിലും സൗന്ദര്യത്തിലും കംഫർട്ടബിൾ ആണ്. മറ്റുള്ളവരുെട സമീപനമാണ് എന്നെ അസ്വസ്ഥയാക്കുന്നത്.
ഒരു സിനിമാ നിർമാതാവ് എന്നെ വിളിച്ച് പറഞ്ഞു. രാധിക ഇങ്ങനെയൊരു ക്ലിപ്പ് ലീക്കായി അത് വൈറലാകുന്നുവെന്ന്. ഞാൻ ചോദിച്ചു, എന്ത് ക്ലിപ്പ്. പെട്ടന്നൊരു സ്മൈലി അയച്ച് അയാൾ ആ വിഡിയോ അയച്ചു തന്നു. അതുപോലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ അഭിമുഖത്തിന് വിളിച്ചു.
‘രാധിക പിന്നെയും നിങ്ങളുടെ നഗ്ന വിഡിയോ പുറത്തുവന്നിരിക്കുന്നു. അതും നിങ്ങളുടേതായി ഇപ്പോൾ രണ്ടാമത്തെ തവണയാണ് ഇത്തരം വിഡിയോ പുറത്തുവന്നിരിക്കുന്നത്’. ഇത്തരം രംഗത്തിൽ അഭിനയിച്ചതുകൊണ്ട് അങ്ങനെയൊരു വിഡിയോ പുറത്തുവന്നു. എന്നാണ് ഞാൻ മറുപടി പറഞ്ഞത്.
ഒരു സിനിമയ്ക്ക് നഗ്നത എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് ഈ രംഗത്തിൽ അഭിനയിക്കാൻ തയ്യാറായത്. ഞാൻ ഇനിയും നഗ്നരംഗങ്ങൾ ചെയ്യും. അതിൽ എന്താണ് ഇത്ര ആഘോഷിക്കാൻ”.
Post Your Comments