General

മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് പൃഥ്വിരാജ് പറയുന്നു

മോഹന്‍ലാല്‍ എന്ന നടനെയും മമ്മൂട്ടി എന്ന നടനെയും തനിക്കു ഒരുപോലെ ഇഷ്ടമാണെന്ന് നടന്‍ പൃഥ്വിരാജ്. എന്നെ  പോലെയുള്ള  നടന്മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പോലെയുള്ളവരാണെന്നും  പൃഥ്വിരാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്‍റെ ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞത്.

പൃഥ്വിരാജിന്‍റെ വാക്കുകള്‍

“മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തിലെ നടനെ ഞാന്‍ ആരാധിക്കുന്നു. മമ്മൂട്ടിയോടും അത്ര തന്നെ ആരാധനയുണ്ട്. അങ്ങനെ പറയുന്നത് നയതന്ത്ര മിടുക്കൊന്നും കൊണ്ടല്ല. രണ്ട് പേരും നമ്മുടെ ആരാധന അര്‍ഹിക്കുന്നുണ്ട്. ഇങ്ങനെ രണ്ടുപേര്‍ ഉള്ളതുകൊണ്ട് എന്നെപ്പോലുള്ള നടന്മാര്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയുണ്ട്. അവര്‍ നില്‍ക്കുന്ന ഉയരമാണ് ആ വെല്ലുവിളി”.

പൃഥ്വിരാജിന്‍റെ ഓണം റിലീസായി എത്തുന്ന ‘ഊഴം’ എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.

“ഊഴം നേരെ കാര്യം പറയുന്ന സിനിമയാണ്. ഒളിപ്പിച്ചുവെച്ച ഉദ്വേഗത്തിലല്ല ഈ സിനിമയുടെ രസം ഇരിക്കുന്നത്. തിരക്കഥയനുസരിച്ച് ഒരു റിവഞ്ച് ഡ്രാമയുടെ ചേരുവയാണ് ‘ഊഴ’ത്തിന്. പക്ഷേ കഥ പറയുന്ന രീതി പുതുമയുള്ളതായിരിക്കും. പ്രത്യേകതകളുള്ള കഥാപാത്രമാണ് എന്റേത്. വളരെ സിനിമാറ്റിക്കായും വേഗത്തിലും അവതരിപ്പിക്കപ്പെടുന്ന സിനിമയുമാണ് ‘ഊഴം’. എന്നാല്‍ ഈ സിനിമയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് റിയലിസ്റ്റിക്കാക്കാനും ശ്രമിച്ചിട്ടുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button