Kollywood

പ്രതിസന്ധികള്‍ മറികടന്ന് അമലയുടെ പുതിയ അദ്ധ്യായം

വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി അമലാ പോളിന് തമിഴ് നാട്ടില്‍ അപ്രഖ്യാപിത വിലക്കെന്നുള്ള വാര്‍ത്തകള്‍ നേരെത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. കോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഒറ്റപ്പെട്ടു പോയ നടിയിപ്പോള്‍ കന്നടയിലേക്ക് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ‘വേല ഇല്ലാ പട്ടധാരി’ എന്ന സിനിമയുടെ കന്നഡ റീമേക്കിൽ അമലയാണ് നായികയാകുന്നത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പിലും അമല തന്നെയായിരുന്നു നായിക. ‘ഹെബ്ബുലി’ എന്ന പുതിയ കന്നഡ ചിത്രത്തിലും അമലയാണ് നായിക.
എസ്. കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് അമലയെ കന്നടയിലേക്ക് ചുവടുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button