അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘പിന്നെയും’ എന്ന ചിത്രത്തെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ഡോ. ബിജു. അടൂരിനെ പോലെ ഒരു സംവിധായകനില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്നും പത്തിരുപത് വര്‍ഷം മുന്‍പുള്ള ചില മോശം അമച്വര്‍ സ്‌കൂള്‍ നാടകങ്ങള്‍ കാണുന്ന ഒരു തോന്നലാണ് സിനിമ കണ്ടപ്പോള്‍ ഉണ്ടായതെന്നും ഡോ. ബിജു പറയുന്നു. ഇത് പോലെയുള്ള സിനിമകള്‍ സമാന്തര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയാണെന്നും ബിജു കുറ്റപ്പെടുത്തി. സങ്കല്‍പ്പവും പ്രമേയപരവുമായൊക്കെ സമാന്തര സിനിമകള്‍ വളരെയധികം മാറിയിട്ടുണ്ടെന്നും അടൂര്‍ സിനിമകള്‍ ഇപ്പോഴും മാറ്റമില്ലാതെ നിലകൊള്ളുകയാണെന്നും ബിജു പറയുന്നു. ലോക സിനിമയുടെ മാറ്റത്തൊടൊപ്പം സ്വയം മാറാന്‍ കഴിയാതെ പോയ ഒരു മാസ്റ്റര്‍ സംവിധായകനാണ് അടൂരെന്നും ഡോ. ബിജു കൂട്ടിച്ചേര്‍ത്തു.
ഒരു മാസ്റ്റര്‍ ഫിലിം മേക്കര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന അടൂരിന്റെ കഴിഞ്ഞ മൂന്ന് നാല് സിനിമകള്‍ ലോകത്തെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര മേളകളിലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും കൂട്ടി വായിക്കേണ്ടതുണ്ടെന്നും ഡോ. ബിജു പറയുന്നു.
‘പിന്നെയും’ എന്ന ചിത്രം ലോകത്തെ പ്രശസ്തമായ ഒരു മേളകളിലും തിരഞ്ഞെടുക്കാന്‍
യോഗ്യതയില്ലത്തതാണെന്നും ഒരു ലോക മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകന്റെ പക്കല്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാകാത്തത്ര നിലവാരം കുറഞ്ഞ ഒരു തട്ടിക്കൂട്ട് അമച്വര്‍ സിനിമ ആണിതെന്നും ബിജു വ്യക്തമാക്കി.
അടൂര്‍ എന്ന സംവിധയകനോടുള്ള ആരാധന കൊണ്ട് സിനിമ മഹത്തരമാണെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ മലയാള സിനിമയുടെ വര്‍ത്തമാനത്തോടും ഭാവിയോടും ചെയ്യുന്ന വലിയ കുറ്റമാണിതെന്നും ബിജു തുറന്നു പറയുന്നു.
Post Your Comments