ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വെള്ളി തിളക്കം സമ്മാനിച്ച ബാഡ്മിന്റൺ താരം പി.വി സിന്ധുവിന്റെ മുഖ്യ പരിശീലകനും മുന്‍ ബാഡ്മിന്റൺ താരവുമായ പുല്ലേല ഗോപിചന്ദിന്‍റെ ജീവിത കഥ സിനിമയാകുന്നു. ദേശീയപുരസ്കാര ജേതാവായ പ്രവീൺ സറ്റാരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് നമയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. തെലുങ്ക് നടൻ സുധീർബാബുവാണ് സ്ക്രീനില്‍ ഗോപിചന്ദാകുന്നത്. ഗോപിചന്ദിന്‍റെ ബാല്യകാലം, പ്രതിസന്ധികള്‍ മറികടന്ന് ബാഡ്മിന്റൺ കോര്‍ട്ടിലെത്തിയ കൗമാരകാലം, ഗോപിചന്ദിന്‍റെ പ്രണയവും, വിവാഹവും എന്നിങ്ങനെ നിരവധി മുഹൂര്‍ത്തങ്ങള്‍ പറഞ്ഞു പോകുന്ന സിനിമയാണ് പുല്ലേല ഗോപീചന്ദ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ഹൈദരാബാദ്, ലക്നൗ, ബംഗ്ലൂര്‍ , ഇംഗ്ലണ്ടിലെ ബർമിംഹാം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ആദ്യമായാണ് ഒരു ബാഡ്മിന്റൻ താരത്തിന്റെ ജീവിതം സിനിമയാകുന്നത്.
Post Your Comments